മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ കരാട് സൗത്തിൽ മത്സരിക്കും. ബ്രഹ്മപുരിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ മത്സരിക്കും.
സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളേ സാകോലിയിൽ നിന്ന് വീണ്ടും ജനവിധി തേടും. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 7 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. നേരത്തെ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.