Site iconSite icon Janayugom Online

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കീറാമുട്ടിയാകുന്നു; ഷിന്‍ഡെ വിഭാഗത്തില്‍ എതിര്‍പ്പ് ശക്തമാകുന്നു

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മഹാരാഷട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്‍റെ നേതൃത്വത്തില്‍ എന്‍സിപി എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്തത്. പുലര്‍ച്ചെ രണ്ടു വരെയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‍ ചെയ്തതോടെ ഷിന്‍ഡെ ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. 

ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കില്ലെന്ന് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി.ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും രാജിവയ്ക്കില്ലെന്ന് ഷിൻഡെ വ്യക്തമാക്കി.ഞങ്ങൾ രാജി നൽകുന്നവരല്ല, രാജി സ്വീകരിക്കുന്നവരാണ്. ഷിൻഡെയുടെ നേതൃത്വത്തിൽ സമാധാനത്തോടെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് പാർട്ടി യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു.

പാർട്ടിയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും ഷിൻഡെ പറഞ്ഞു. മൂന്നു പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. സർക്കാരിന് 200 എംഎൽഎമാരുടെ പിന്തുണയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അമിത് ഷായുടെയും പിന്തുണയോടെയാണ് ഭരണം മുന്നോട്ടുപോകുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഉദ്ധവ് താക്കറെ വിളിച്ചാൽ അദ്ദേഹത്തിനൊപ്പം പോകുമെന്ന് ഷിൻഡെ വിഭാഗത്തിലെ ചില എംഎൽഎമാർ പറഞ്ഞിരുന്നു.

എൻസിപിക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും നേരത്തേ ധനമന്ത്രിയായിരുന്ന അജിത് പവാർ ഫണ്ട് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപിക്കൊപ്പം ചേർന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. എൻസിപി സർക്കാരിൽ ചേർന്നതോടെ ട്രിപ്പിൾ എൻജിൻ സർക്കാർ ആയി എന്ന ഷിന്‍ഡെയുടെ പരാമര്‍ശത്തെയുംപലരും വിമർശിച്ചു.

Eng­lish Summary:
Maha­rash­tra cab­i­net devel­op­ment is in tat­ters; Oppo­si­tion is grow­ing in the Shinde sect

You may also like this video:

Exit mobile version