മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു. അജിത് ലാൻ്റിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനം പൂർണ്ണമായും കത്തി നശിച്ചു. മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. വിമാനം ലാൻ്റിംഗിനിടെയാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.അജിത് പവാറുൾപ്പെടെ 6 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

