Site iconSite icon Janayugom Online

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും നിയമസഭാംഗങ്ങളും മൂന്നാം നിലയിൽ നിന്ന് ചാടി; വീണത് വലയില്‍

netnet

ഒരു സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളും മറ്റ് മൂന്ന് നിയമസഭാംഗങ്ങളും മൂന്നാം നിലയിൽ നിന്ന് ചാടി. മുംബൈയിലാണ് സംഭവം. മന്ത്രാലയ എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിലെ ആത്മഹത്യാശ്രമങ്ങൾ തടയാൻ 2018ൽ സ്ഥാപിച്ചിരുന്ന ഒരു നിലയുടെ താഴെയുള്ള നെറ്റിലാണ് മൂവരും വീണത്.

ധഗര്‍ സമുദായത്തെ പട്ടികവർഗ (എസ്ടി) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്താണ് എൻസിപി വിഭാഗത്തിലെ നർഹരി സിർവാളും ബിജെപി എംപി ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളും മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്. വലയില്‍ വീണതുകൊണ്ടുതന്നെ ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. നെറ്റിൽ നിന്ന് തിരികെ കെട്ടിടത്തിലേക്ക് കയറുന്നത് വീഡിയോകളിൽ കാണാം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിനിടെ ചില ആദിവാസി എംഎൽഎമാർ മന്ത്രാലയ സമുച്ചയത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

സംസ്ഥാനത്തെ ധൻഗർ സമുദായം നിലവിൽ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തിലാണ്, അവരെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോലാപൂർ ജില്ലയിലെ പണ്ഡർപൂരിൽ ചില അംഗങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്.

Exit mobile version