സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ധനസഹായവും നല്‍കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍വകലാശാലകള്‍ തന്നെ വഹിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന മന്ത്രിയുടെ അഭ്യർത്ഥന എല്ലാ വൈസ് ചാൻസലർമാരും ഏകകണ്ഠമായി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
English Summary: Maharashtra Government To Provide Free Education To Transgender Students
You may also like this video