Site iconSite icon Janayugom Online

ഒമിക്രോണ്‍: സ്കൂളുകള്‍ അടച്ചേക്കും

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം അതിദ്രുതം സംഭവിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചേക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി. കോവിഡ് കേസുകള്‍ കുറഞ്ഞതിനുപിന്നാലെ മഹാരാഷ്ട്രയിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നപക്ഷം സ്കൂളുകള്‍ വീണ്ടും അടച്ചിടുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഏക്നാഥ് ഗെയ്ക്‌വാദ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്കൂളുകള്‍ അടച്ചിട്ടാലും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തനമാരംഭിച്ചത്. മുംബെെ ആസ്ഥാനമാക്കിയുള്ള സ്കൂളുകള്‍ ഡിസംബര്‍ 15 മുതലും പൂനെെ ആസ്ഥാനമാക്കിയുള്ളവ ഡിസംബര്‍ 16 മുതലാണ് പൂര്‍ണ്ണമായും തുറന്നത്. മൂന്നാം തരംഗ സാധ്യത തള്ളി കളയുവാന്‍ സാധിക്കുന്നതല്ലെന്നും നമ്മുടെ വിദ്യാർത്ഥികളാണ് നമ്മുടെ ഭാവിയെന്നും അവരുടെ ആരോഗ്യം,ക്ഷേമം, തുടർവിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ നാമെല്ലാവരും ഒത്തുചേരണമന്നും മന്ത്രി വര്‍ഷ ഏക്നാഥ് ഗെയ്ക്‌വാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് ഇതുവരെ 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ തന്നെ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, 57 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്, 54 പേര്‍. തെലങ്കാനയില്‍ 24 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
eng­lish summary;Maharashtra Schools May Shut Again
you may also like this video;

Exit mobile version