Site iconSite icon Janayugom Online

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെൻ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. 

പിന്നാക്ക വിഭാ​ഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും തൊഴിൽ പരിശീലനം നൽകുകയുമായിരുന്നു ലക്ഷ്യം. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ. മകൻ സമീർ പരീഖ് നവസാരിയിൽ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്. മകനാണ് മരണവാർത്ത അറിയിച്ചത്. 

Exit mobile version