Site iconSite icon Janayugom Online

ഭാരത്ജോഡോയാത്രയ്ക്ക് പിന്നാലെ പ്രിയങ്ക നേതൃത്വം നല്‍കുന്ന മഹിളാജോഡോയാത്രയും

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്ജോ‍ഡോ യാത്രക്ക് പിന്നാലെ പ്രയങ്ക നേതൃത്വം നല്‍കുന്ന മഹിളാജോഡോ യാത്രയുമായി കോണ്‍ഗ്രസ്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീവോട്ടര്‍മാരിലേക്ക് എത്തുകയെന്നതാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്

2019ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ ശരാശരി പോളിംങ്68ശതമാനമായിരുന്നു.പുരുഷന്മാരുടേത് 64ശതമാനവും.അടുത്തയിടെ നടന്ന യുപി,ബീഹാര്‍,ഗോവ,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് സ്ത്രീവോട്ടര്‍മാര്‍കൂടുതല്‍ ബിജെപിക്ക് വോട്ട് ചെയ്തതിനാലാണ് അവര്‍ക്ക് അനുകൂലമായത്.

സ്ത്രീപക്ഷപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നു അഭിമാനിച്ചിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ഒരുസ്ത്രീആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്, കൂടാതെ രാജ്യസഭയില്‍ വനിതാസംവരണബില്‍ പാസാക്കുന്നതിനും ശ്രമിച്ചു.

എന്നാല്‍ അത്തരം സ്ത്രീപക്ഷനിലപാടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇനിയും പ്രിയങ്കയെ രംഗത്തിറക്കി സ്ത്രീകളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ലക്ഷ്യം.റിപ്പബ്ലിക് ദിനത്തോടെ യാത്ര അവസാനിക്കുന്നതോടെ, ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ഐക്യത്തിന്റെ സന്ദേശം ഇരട്ടിയാക്കി, ഏകദേശം ജനുവരി 26 മുതൽ മാർച്ച് 26 വരെ സമാനമായ രണ്ട് മാസം നീണ്ടുനിൽക്കുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ ക്യാമ്പയിൻ ആരംഭിക്കാൻ പദ്ധതിയിടുന്നു.

Eng­lish Summary:
Mahi­la Jodo Yatra led by Priyan­ka will be fol­lowed by Bharat Jodo Yatra

You may also like this video:

Exit mobile version