മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി. രാവിലെ പത്തുമണിയോടെ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്.
ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു.
ഇപ്പോൾ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ശരണ്യയുടെ കുറിപ്പിലുണ്ട്. പ്രജീവിന്റെ കള്ളക്കളികൾ മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
English summary;Mahila Morcha leader’s suicide; The BJP leader surrendered
You may also like this video;