Site icon Janayugom Online

ശ്രീലങ്കയില്‍ ഭരണഘടനാ ഭേദഗതിയുമായി മഹീന്ദ രാജപക്സെ

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങി പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി നിയമനിര്‍മ്മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന നിര്‍ദേശമാണ് മഹീന്ദ രാജപക്സെ മുന്നോട്ടുവച്ചത്. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ഉണ്ടാകുമെന്നും മഹീന്ദ പറഞ്ഞു.

ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന ആവശ്യങ്ങളില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മഹീന്ദ രജപക്‌സെ കൂട്ടിച്ചേര്‍ത്തു. ജനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ പുതിയ മന്ത്രിസഭയ്ക്ക് മുന്നില്‍ ഭരണഘടനാ ഭേദഗതിയുടെ പ്രമേയം സമര്‍പ്പിക്കാനാണ് മഹീന്ദയുടെ ലക്ഷ്യം. ഭേദഗതി ചെയ്ത ഭരണഘടന,ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹീന്ദ രജപക്‌സെ പ്രതികരിച്ചു.

Eng­lish summary;Mahinda Rajapak­sa approves con­sti­tu­tion­al amend­ment in Sri Lanka

You may also like this video;

Exit mobile version