തീറ്റനല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ പതിനാറു വയസുള്ള പിടിയാന മസിനിയുടെ ചവിട്ടേറ്റ് 54കാരനായ സിഎം ബാലനാണ് കൊല്ലപ്പെട്ടത്. രാവിലെ ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തുള്ള മറ്റ് പാപ്പാന്‍മാര്‍ ഇയാളെ രക്ഷപ്പെടുത്തി ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരുക്കേറ്റ ബാലന്‍ മരിക്കുകയായിരുന്നു. മെയില്‍ സമയപുരം ക്ഷേത്രപരിസരത്ത് വച്ച് ഈ ആന പാപ്പാനെ ചവിട്ടിവീഴ്ത്തിയിരുന്നു. അതിന് ശേഷം ആനവളര്‍ത്തുകേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
English Summary: Mahout was trampled to death by an elephant while feeding
You may also like this video