Site icon Janayugom Online

മഹുവ മൊയ്ത്ര വീണ്ടും ഹൈക്കോടതിയില്‍

mahua

ചോദ്യത്തിന് കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് ലോക് സഭയില്‍ പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എംപി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് നല്‍കിയ പാര്‍ലമെന്റ് എസ്റ്റേറ്റ് കമ്മിറ്റി തീരുമാനം ചോദ്യം ചെയ്താണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ഔദ്യോഗിക വസതി ഒഴിയാനുള്ള തീരുമാനം മരവിപ്പിക്കണമെന്നും അടുത്ത ജനുവരി മാസം വരെ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നും മഹുവ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Mahua Moitra again in High Court

You may also like this video

Exit mobile version