ചോദ്യ കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി. മഹുവ മൊയ്ത്രക്ക് എതിരായ ഐടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോർട്ടുകൾ എത്തിക്സ് കമ്മറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മഹുവയുടെ ആവശ്യമനുസരിച്ചു എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടാണ് ക്രോസ് വിസ്താരത്തിന് ഹാജരാകാൻ തയ്യാറെന്ന് ജയ് ദേഹദ്രായി.
നിർബന്ധമായും ഹാജരാകണമെന്ന കമ്മിറ്റി ചെയർമാന്റെ നിർദേശത്തിന് വഴങ്ങിയാണ് മഹുവ മൊയ്ത്ര, കൃത്യം 11 മണിക്ക് പാർലമെന്റിൽ എത്തിയത്. പാർലമെന്റ് സമിതി നടപടികളുടെ ഭാഗമായി തനിക്ക് സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ ചെയർമാൻ മാധ്യമങ്ങൾക്കു നൽകിയത് അനുചിതമാണെന്ന വിശദീകരണ, നേരത്തേ ചെയർമാന് താൻ നൽകിയ കത്തിന്റെ പകർപ്പ് മഹുവ മൊയ്ത്ര പുറത്തുവിട്ടിരുന്നു.
കോഴ നൽകിയെന്നു പറഞ്ഞ വ്യവസായി ദർശൻ ഹീരാനന്ദാനി, അഭിഭാഷകൻ ജയ് ആനന്ദ് എന്നിവരെ ക്രോസ്വിസ്താരം ചെയ്യാൻ തനിക്ക് അവസരം നൽകണമെന്നും മഹുവ ആവശ്യപ്പെട്ടു. കമ്മറ്റി ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യറാണെന്ന് ജയ് ദേഹദ്രായി അറിയിച്ചു.
English Summary: Mahua Moitra appeared before the Ethics Committee
You may also like this video