Site iconSite icon Janayugom Online

ചോദ്യത്തിന് കോഴ ആരോപണം; മെഹുവയും പ്രതിപക്ഷ എംപിമാരും എത്തിക്സ് കമ്മിറ്റി ബഹിഷ്കരിച്ചു

ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മെഹുവയും പ്രതിപക്ഷ എംപിമാരും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മഹുവ മൊയ്ത്രയോട് മാന്യതയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് മഹുവയോട് ചോദിച്ചതെന്നും, വനിതാ അംഗത്തോട് ചോദിക്കാന്‍ പാടില്ലാത്തവയെന്നും എംപിമാര്‍ ആരോപിച്ചു.

എന്നാല്‍ മൊയ്‌ത്ര സഹകരിച്ചില്ലെന്നും ചോദ്യങ്ങൾ അഭിമുഖീകരിക്കാതിരിക്കാൻ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് സോങ്കർ പറഞ്ഞു. “മഹുവ മൊയ്ത്ര സമിതിയുമായും അന്വേഷണവുമായും സഹകരിച്ചില്ല. പ്രതിപക്ഷ അംഗങ്ങളും രോഷത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ പെട്ടെന്ന് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു,” സോങ്കർ പറഞ്ഞു. ദർശൻ ഹിരാനന്ദാനിയുടെ സത്യവാങ്മൂലത്തെക്കുറിച്ച് ചോദിച്ചപ്പോൾ രോഷത്തോടെയും അഹങ്കാരത്തോടെയുമാണ് മിസ് മൊയ്ത്ര പെരുമാറിയതെന്ന് മറ്റൊരു പാനൽ അംഗം അപരാജിത സാരംഗി പറഞ്ഞു.

രാവിലെ മഹുവക്ക് പറയാനുള്ളത് കേട്ട എത്തിക്സ് കമ്മിറ്റി ഉച്ചക്ക് ശേഷമാണ് മഹുവയോട് ചോദ്യങ്ങൾ ചോദിച്ചത്.

Eng­lish Sum­ma­ry: Mahua Moitra, Oppo­si­tion MPs walk out of ethics pan­el meet
You may also like this video

Exit mobile version