ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും സെക്കന്തരാബാദ് ഡിവിഷനിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. കേരളത്തിലേക്കുള്ള 10 ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
ഏപ്രിൽ 26,മെയ് 1,മെയ് 3,മെയ് 8,മെയ് 15,മെയ് 17 തീയതികളിൽ കന്യാകുമാരി – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12641) റദ്ദാക്കിയിട്ടുണ്ട്.
ഏപ്രിൽ 29,മെയ് 4,നീ 6,മെയ് 11,മെയ് 18,മെയ് 20 തീയതികളിൽ ഹസ്രത് നിസാമുദ്ദീൻ ‑കന്യാകുമാരി എക്സ്പ്രസ് (12642) റദ്ദാക്കി
ഏപ്രിൽ 30, മെയ് 7,മെയ് 14,മെയ് 21 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12643) റദ്ദാക്കി
മെയ് 5,മെയ് 10, മെയ് 17,മെയ് 24 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്സ് (12644) റദ്ദാക്കി
ഏപ്രിൽ 27 മെയ് 4 മെയ് 18 തീയതികളിൽ എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) റദ്ദാക്കി
ഏപ്രിൽ 30 മെയ് 7 മെയ് 21 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം എക്സ്പ്രസ്സ് (12646) റദ്ദാക്കി
ഏപ്രിൽ 29 മെയ് 6 മെയ് 20 തീയതികളിൽ ഇൻഡോർ കൊച്ചുവേളി എക്സ്പ്രസ് (22645) റദ്ദാക്കി
ഏപ്രിൽ 27 മെയ് 4 മെയ് 18 തീയതികളിൽ കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് (22646) റദ്ദാക്കി
മെയ് 1,മെയ് 4,നേരിട്ട് മെയ് 11 മെയ് 15 മെയ് 18 മെയ് 22 തീയതികളിൽ കൊർബ- കൊച്ചുവേളി എക്സ്പ്രസ് (22647) റദ്ദാക്കി
ഏപ്രിൽ 29,മെയ് 2,മെയ് 6,മെയ് 9,മെയ് 13,മെയ് 16,മെയ് 20 തീയതികളിൽ കൊച്ചുവേളി-കൊർബ എക്സ്പ്രസ്സ് (22648) റദ്ദാക്കി.
English Summary: Maintenance on line: Several trains cancelled
You may also like this video