Site iconSite icon Janayugom Online

അറ്റകുറ്റപ്പണി: കോട്ടയം വഴി ട്രെയിന്‍ നിയന്ത്രണം

ചിങ്ങവനം–കോട്ടയം സെക്‌ഷനിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12624). ആലപ്പുഴ, ചേർത്തല, എറണാകുളം സ്‌റ്റോപ്പുകളുണ്ടാകും.
തിരുവനന്തപുരം നോർത്ത്‌–ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ്‌ (16312). ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
തിരുവനന്തപുരം നോർത്ത്‌–എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്‌ (16319). ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ എക്‌സ്‌പ്രസ്‌ (22503). ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്‌സ്‌പ്രസ്‌ (16343). ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16347). ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ഉണ്ടാകും

ഭാഗീകമായി റദ്ദാക്കിയവ
​ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർ‑ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12695) കോട്ടയത്ത്‌ സർവീസ്‌ അവസാനിപ്പിക്കും.
മധുര–ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) കൊല്ലത്ത്‌ സർവീസ്‌ അവസാനിപ്പിക്കും
നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ്‌ (16366) ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും

ട്രെയിന്‍ പുറപ്പെടുന്നതില്‍ മാറ്റം
​തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 20 ന്‌ രാത്രി 8.05 ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക.
ഗുരുവായൂർ–മധുര എക്‌സ്‌പ്രസ്‌ (16328) ഞായർ കോട്ടയത്തുനിന്ന്‌ പകൽ 12.10 ന്‌ ആയിരിക്കും പുറപ്പെടുക.

Exit mobile version