Site iconSite icon Janayugom Online

ലക്നൗവില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; നിരവധി രോഗികളെ ഒഴിപ്പിച്ചു

ലക്നൗവില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇരുന്നോറോളം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.ലക്നൗവിലെ ലോക്സബന്ധു ആശുപത്രിയിലാണ് തിങ്കള്‍ രാത്രിയോടെ തീപിടിത്തമുണ്ടായത്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നാലെ പുക വ്യാപിക്കുകയായിരുന്നു.

ഉടന്‍ രോഗികളെ മാറ്റാനാരംഭിച്ചു.അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. തീപിടിച്ചതോടെ ആശുപത്രിയിലെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. ആശുപത്രിയിൽ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാ​ഗത്തിലുള്ള രോ​ഗികളെയടക്കം ആശുപത്രിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Exit mobile version