കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം. അപകടത്തിൽ നിരവധിപേര്‍ മരിക്കുകയും, നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെച്ചുവയിലെ ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായെന്നും പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമീഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കാൻ 10-ലധികം ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ സ്ഥലത്ത് പ്രവർത്തനം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമീഷണർ അറിയിച്ചു. 60 ജീവനക്കാർ അപകട സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.

