Site iconSite icon Janayugom Online

സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി ഏഴ് വർഷത്തെ കരാർ കാലാവധി

സംസ്ഥാനത്തെ പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആന്റ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിന്റനൻസ് (ഒപിബിആർസി) പദ്ധതി. ഈ പദ്ധതി പ്രകാരം റോഡുകൾക്ക് ഏഴ് വർഷത്തെ പരിപാലന കാലാവധിയാണ് ഉറപ്പ് വരുത്തുന്നത്. പ്രവൃത്തി ഏറ്റെടുത്തവരാണ് ഏഴ് വര്‍ഷത്തേക്കുള്ള റോഡിന്റെ പരിപാലനത്തിന് ചുമതലപ്പെട്ടവര്‍. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവഹിക്കും.
അറ്റകുറ്റപ്പണികൾ, പെട്ടെന്നുണ്ടാകുന്ന കുഴികൾ, റോഡുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ തന്നെ പരിഹരിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
ഒപിബിആര്‍സി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത് നടക്കും. എംസി റോഡിന്റെ കോടിമത-അങ്കമാലി റീച്ച്, മാവേലിക്കര‑ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ‑കോഴഞ്ചേരി റോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനത്തോനുബന്ധിച്ച് ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 

Eng­lish Sum­ma­ry: Major roads in the state now have a sev­en-year con­tract period

You may like this video also

Exit mobile version