Site iconSite icon Janayugom Online

ഭൂരിപക്ഷവും മുസ്ലിമുകള്‍: ബംഗളൂരുവിലെ ഒരു പ്രദേശത്തെ ‘പാകിസ്ഥാനെ‘ന്ന് അഭിസംബോധനചെയ്ത് ഹൈക്കോടതി ജഡ്ജി

മുസ്ലിമുകള്‍ കൂടുതലുള്ള പ്രദേശത്തെ ‘പാകിസ്ഥാനെ‘ന്ന് പരാമര്‍ശിച്ച് കർണാടക ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദപ്രസ്താവന നടത്തിയത്. കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഉപപ്രദേശമായ ഗോരി പാല്യയെക്കുറിച്ച് ജഡ്ജി പരാമര്‍ശിച്ചത്.

വാദത്തിനിടെ ജസ്റ്റിസ് പ്രദേശത്തെ പാകിസ്ഥാനെന്ന് പരാമര്‍ശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘നിങ്ങള്‍ മൈസൂരുവിലേക്ക് പോകു, അവിടെ ഒരു ഓട്ടോ റിക്ഷയില്‍ 10 പേരെങ്കിലും കാണും. പക്ഷെ അവിടം പാകിസ്ഥാനായതുകാരണം പൊലീസുകാര്‍ക്കൊന്നും യാതൊന്നും ചെയ്യാനാകില്ല, അവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവരും’, ഇതായിരുന്നു പ്രസ്താവന.

അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനമാണ് ജഡ്ജിയ്ക്കെതിരെ ഉയര്‍ന്നത്.

Exit mobile version