Site icon Janayugom Online

മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട‌ തുറന്നു

മകര വിളക്കു തീർത്ഥാടനത്തിനായി ശബരിമല നട‌ തുറന്നു. സന്നിധാനത്തേക്ക് വെള്ളിയാഴ്ച മുതൽ തീർത്ഥാടകരുടെ വരവ് തുടങ്ങും. മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലർച്ചെ നാലിന് നട തുറന്ന് നിർമാല്യത്തിനു ശേഷം അഭിഷേകം നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക. തന്ത്രി മഹാഗണപതി ഹോമത്തിലേക്ക് കടക്കുന്നതോടെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി അഭിഷേകം തുടരും.

രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ. അതേസമയം അഭിഷേകം ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എരുമേലി പേട്ടതുള്ളൽ 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നു പുറപ്പെടും. തീർഥാടനത്തിനു സമാപനം കുറിച്ച് 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.

ENGLISH SUMMARY:Makaravilakku pil­grim­age; Sabarimala Nada opened
You may also like this video

Exit mobile version