Site icon Janayugom Online

മകരവിളക്ക് നാളെ; പമ്പ വിളക്കും സദ്യയും ഇന്ന്

ശബരിമലയിൽ നാളെ മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പമ്പ വിളക്കും പമ്പാ സദ്യയും ഇന്ന് നടക്കും. സന്നിധാനത്ത് കോവിഡ് കര്‍ശന കോവിഡ് നിയന്ത്രണങ്ങളാണുള്ളത്. ഒന്നേകാൽ ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ദരശനത്തിന് ഇന്നും നാളെ രാവിലെയുമായി സന്നിധാനത്ത് എത്തുന്നവർ മകരജ്യോതി കാണാൻ തമ്പടിക്കുകയാണെങ്കിൽ നിർബന്ധിച്ചു ആരെയും മലയിറക്കുകയില്ല.

നാളെ ഉച്ച പൂജകൾക്കു ശേഷം 2.29 ന് തന്ത്രി കണ്ഞരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മകരസംക്രമ പൂജ നടക്കും.
വൈകിട്ട് 5 മണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണത്തെ ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കും. സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങൾക്കായി കൂടുതൽ പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഹെലികോപ്ടർ നിരീക്ഷണ അടക്കം പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:Makaravilakku tomor­row; Pam­pa lamp and sadya today at Sabarimala
You may also like this video

Exit mobile version