Site iconSite icon Janayugom Online

‘ഓൺലൈനിൽ ​ഗെയിം കളിച്ച് വലിയ തുക സമ്പാദിക്കുന്നുണ്ട്’; ഡീപ്ഫേക്കിൽ കുരുങ്ങി സച്ചിനും, വ്യാജ വീഡിയോക്കെതിരെ താരം

ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും സിനിമാ താരങ്ങൾക്ക് പിന്നാലെ ഡീപ് ഫേക്കിൽ കുരുങ്ങി. ഓൺലൈൻ ​ഗെയിം ആപ്ലിക്കേഷനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സച്ചിന്റേതായി പുറത്തിറങ്ങിയത്. സച്ചിന്റെ ടെണ്ടുൽക്കർ തന്നെയാണ് ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. തന്റെ മകൾ സാറ ഓൺലൈനിൽ ​ഗെയിം കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലാണ് വ്യാജ പരസ്യവീഡിയോയാണ് പ്രചരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.അതേസമയം ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിൻ പറഞ്ഞു. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സച്ചിൻ എക്സിൽ കുറിച്ചു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ ഇതിന് മുന്‍പ് പുറത്തുവന്നിരുന്നു.

Eng­lish Summary;‘Making big mon­ey play­ing games online’; Sachin too caught up in deep­fake, star against fake video
You may also like this video

Exit mobile version