Site iconSite icon Janayugom Online

മാല്‍(MAL): പുതിയ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍

MALMAL

അരനൂറ്റാണ്ട് പിന്നിട്ട നിഗൂഢതയുടെ ചുരുളഴിച്ച് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് മാൽ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്ത​ഗ്രൂപ്പ് കണ്ടെത്തിയത്. കണ്ടെത്തല്‍ ആരോ​ഗ്യ മേഖലയിൽ പുത്തൻ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു. 

1972ൽ ഒരു ​ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിജനുകള്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രോട്ടീൻ തന്മാത്ര നഷ്ടമായെന്ന് ഡോക്ടർ കണ്ടെത്തിയത്. 47 മത് രക്തഗ്രൂപ്പ് സിസ്റ്റമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചിലരില്‍ ചുവന്ന രക്താണുക്കൾക്ക് ഉപരിതലത്തിൽ ആന്റിജനുകൾ എന്നറിയപ്പെടുന്ന ഇത്തരം പ്രോട്ടീനുകൾ ഉണ്ടാകും. 

പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഈ കണ്ടുപിടിത്തം അപൂർവ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകാനും അനുയോജ്യമായ രക്തദാതാക്കളെ കണ്ടെത്താനും സഹായിക്കും. 

Exit mobile version