സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹെെപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹഫോട്ടോ മലാല ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി സംസാരിച്ചതിന് 2012 ല്‍ പാകിസ്ഥാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ മലാല, തുല്യവിദ്യാഭ്യാസത്തിനുവേണ്ടി പതിനാറാം വയസില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014 ല്‍ പതിനേഴാം വയസിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്.
English Summary : Malala Yousufsai got married
You may also like this video :