മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്.രാത്രി 12.30 മണിയോടെയായിരുന്നു സംഭവം. വനം വകുപ്പിന്റെയും , പൊലീസിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. തുടർന്ന് സ്ഥലത്തെ വാർഡംഗം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ അവരെത്തുന്നതിന് മുന്നേ കാട്ടാന കിണറ്റിൽ വീഴുകയായിരുന്നു.

