മലപ്പുറത്ത് ബാറില്‍ യുവാവിന്റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്. ബാർ ജീവനക്കാരായ ആകാശ്, അഭിജിത്ത് എന്നിവരെ ണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവമുണ്ടായത്. ലഹരിയിലായിരുന്നു പ്രതിയുടെ അക്രമം എന്ന് പൊലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്‍ണിച്ചറുകളും ഷിബില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് കൂട്ടിചേര്‍ത്തു.
മലപ്പുറത്ത് ബാറില്‍ യുവാവിന്റെ ആക്രമണം; രണ്ട് ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു

