Site iconSite icon Janayugom Online

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരു കുട്ടിയുൾപ്പെടെ നിരവധി പേർക്ക് പരിക്ക് ( വീഡിയോ)

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ​ഗുരുതരമാണ്. ദേശീയ പാതയിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കലിൽനിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ​ഗവൺമെന്റ് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരം അപകട മേഖലയായ ഇവിടെ മുന്നറിയ്പ്പ് ബോർഡുകളോ സൂചനാ ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാലങ്ങളോ ഇല്ലെന്നും പരാതിയുണ്ട്.

Exit mobile version