മഞ്ചേരി പാണ്ടിക്കാട് നിന്നും നിരവധിപേർ നേരിന്റെ പാതയായ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
അനീഷ്, ഉണ്ണി ആലുങ്ങൽ, സാദിഖ് കൊപ്പത്ത്, റിയാസ് കാട്ടിൽ, ബഷീർ മൂർഖൻ, ഷാജഹാൻ നാട്ടുകല്ല്, സക്കീർ കുന്നത്തൊടിക എന്നിവരെ സിപിഐ ജില്ലാ അസി. സെക്രട്ടറി കെ ബാബുരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുബ്രഹ്മണ്യൻ, സി എച്ച് നൗഷാദ് എന്നിവർ സ്വീകരിച്ചു.
യോഗത്തിൽ നാസർ ഡിബോണ, സലീൽ പുല്ലത്ത്, സഖാവ് അസീസ് സി പി, സഖാവ് റമീസ് തെന്നാടൻ, കെ മുസ്തഫ എന്നിവർ സംസാരിച്ചു.

