Site iconSite icon Janayugom Online

‘മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു’; ആരോപണവുമായി വീട്ടമ്മ

മലപ്പുറം  എസ്‌പിയായിരുന്ന എസ് സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ ആരോപണം. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ‌ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ് പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി വി അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങള്‍ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

 

സുജിത്ദാസുമായി നടത്തിയ ഫോൺ സംഭാഷണം അൻവർ പുറത്തുവിട്ടതോടെയാണ് സുജിത്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സംഭാഷണത്തിൽ എഡിജിപിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും വിവാദ പ്രസ്താവനകളുള്ള സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ എസ് പി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിലേക്ക് വരാൻ പറഞ്ഞു. എസ പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് കുടിക്കാൻ ജ്യുസ് തന്നശേഷം ആണ് എസ് പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്.

Exit mobile version