Site icon Janayugom Online

കടലേറ്റം രൂക്ഷം; ഉണ്ണിയാലിൽ കടൽഭിത്തി തകർന്നു തീരദേശം ആശങ്കയിൽ

കാലവർഷം ശക്തിപ്രാപിച്ചതോടെ തീരദേശത്ത് പലയിടങ്ങളിലും കടൽക്ഷോഭം രൂക്ഷമായി. ഉണ്ണിയാൽ പുതിയകടപ്പുറം മുതൽ പറവണ്ണ വേളാപുരം വരെ കടൽക്ഷോഭം അതിരൂക്ഷമാവുകയാണ്. കടൽ ഭിത്തിയോട് ചേർന്നുള്ള മണൽതിട്ടകൾ പൂർണ്ണമായും കടലെടുത്തു. ഉണ്ണിയാൽ പുതിയകടപ്പുറം ഭാഗത്ത് രൂക്ഷമായ കടലേറ്റത്തിൽ കടൽഭിത്തി തകർന്നു. കടലേറ്റം രൂക്ഷമായാൽ തീരദേശ നടപാത അപകടത്തിലാവുമെന്ന സ്ഥിതിയിലാണിപ്പോൾ. കനത്തെ കടൽക്ഷോഭത്തെ തുടർന്ന് പറവണ്ണ ബദാം ബീച്ചിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കടലേറ്റത്തിൽ ഇവിടങ്ങളിലെ ഇരിപ്പിടങ്ങൾ കടലെടുത്തിരുന്നു. അതിന് ശേഷം സ്ഥാപിച്ച ഇരിപ്പിടങ്ങളും ബദാംമരങ്ങളുമെല്ലാം കടലേറ്റം രൂക്ഷമാവുന്നതോടെ കടലെടുക്കുന്ന ആശങ്കയിലാണ് തീരദേശവാസികൾ

Exit mobile version