തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കക്ക വാരൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.
ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയ ആറു പേർ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ച് തോണി മറിഞ്ഞത്. അപകടത്തില്‍പെട്ട നാലുപേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും രണ്ടുപേർ മരിച്ചു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary:malappuram Two more bodies were found
You may also like this video