ലോകമാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കിവരുന്ന മലയാണ്‍മ 2023 — മാതൃഭാഷാപുരസ്‌കാരങ്ങള്‍ ബഹുമാനപെട്ട സാസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. കോവളം ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് അര്‍ഹരായത്.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം കോവളം ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും ഇന്ത്യൻ അസ്സോസിയേഷൻ ഷാർജയുടെ പ്രസിഡന്റ് അഡ്വ: വൈ. എ. റഹിമും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ Kസുനിൽ രാജ്, പ്രദീഷ് ചിതറ, M ഹരിലാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സമ്മാന തുകയായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ അസ്സോസിയേഷൻ സംഭാവനയായി നൽകുകയും ചെയ്തു.
English Summary: malayalam mission mathrubhasha award malayanma 2023
You may also like this video

