Site iconSite icon Janayugom Online

മലയാളം മിഷൻ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ഏറ്റുവാങ്ങി

ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം കല കുവൈറ്റ് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‍കൃതി ഭവനിൽ ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടന്ന ‘മലയാണ്മ 2026’ പരിപാടിയിൽ വച്ചു മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജെ സജി, വി കെ പ്രശാന്ത് എംഎൽഎയിൽ നിന്നും കലക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഒൻപത് വർഷമായി മലയാളം മിഷന്റെ സഹകരണത്തോടെ കല കുവൈറ്റ് മാതൃഭാഷാ പ്രവർത്തനങ്ങൾ സജീവമായി കുവൈറ്റിൽ സംഘടിപ്പിച്ചു വരുന്നു.

Exit mobile version