രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളസിനിമകൾക്കു മികച്ച പ്രേക്ഷക പിന്തുണ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദൻ്റെ കുമ്മാട്ടിയുടെ വീണ്ടെടുത്ത 4 k പതിപ്പിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ അണിയറപ്രവത്തകരും ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ ‚അടൂർ ഗോപാലകൃഷ്ണൻ ‚സക്കറിയ ‚കല്പറ്റ നാരായണൻ തുടങ്ങി പ്രശസ്തരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ളനോട്ടം ‚എന്നിവർ , നായാട്ട് , അവനോവിലോന, ചവിട്ട്,ബനേർഘട്ട, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. നടൻ നെടുമുടി വേണുവിന് ആദരമായി ഏഴു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നോർത്ത് 24 കാതം,ആവാസവ്യൂഹം ‚നിറയെ തത്തകളുള്ള മരം,പ്രാപ്പിട,സണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദർശിപ്പിക്കുന്നത്.
English Summary: Malayalam movies that have won the hearts of the audience
You may like this video also