കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു(44) ആണ് മരിച്ചത്.
മക്കളെ സംഗീത ക്ലാസില്‍ നിന്ന് തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ സൗത്ത് സെറിയില്‍ വച്ച് ശില്പയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശില്പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.
English Summary:Malayalam nurse dies in car accident in Canada
You may also like this video