Site iconSite icon Janayugom Online

മലയാളം ഷോർട്ട് ഫിലിമിന് അവാർഡ്

ഇന്ത്യൻ ഫിലിം ഹൗസ് അവാർഡ് മലയാളം ഷോട്ട് ഫിലിമിനു ലഭിച്ചു. ഹരിപ്പാട്ട് പനങ്ങാട്ടേത്ത് ഗണേഷ് കെ നായർ കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിനാണ് മികച്ച കഥക്ക് 3-ാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ബാഗ്ലൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്തു. തേഡ് ഐ എന്റർടൈന്റ്മെന്റ്സ് ആണ് ചിത്രം നിർമ്മിച്ച് പ്രദർശിപ്പിച്ചത്. ജനജീവിതവുമായി ബന്ധപ്പെട്ടതും കുറഞ്ഞ സമയം കൊണ്ട് മനസിലാക്കാവുന്നതുമായ കഥയാണ് ‘ഓടിളക്കി’.

അഭിനയിച്ച കഥാപാത്രങ്ങളേയും ക്യാമറ, എ ഡിറ്റി ഗ് എന്നിവരേയും ഐ എഫ് എച്ച് അഭിനന്ദിച്ചു. ഐ എഫ് എച്ചിന് ലഭിച്ച 250 ഓളം ചിത്രങ്ങളിൽ നിന്നും 50 ചിത്രങ്ങൾ ആണ് തിരഞ്ഞെടുത്തത്. ഗണേഷ് കെ നായർ പുന്നപ്ര കാർമൽ പോളിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ഈ രംഗത്ത് എത്തുന്നത്. തുടർന്ന് സ്വന്തമായും അല്ലാതെയും ഏഴ് ഷോർട്ട് ഫിലിം നിർമ്മിച്ചു അതിൽ നാലാമത്തേതാണ് ‘ഓടിളക്കി’. ഇപ്പോൾ എട്ടാമത്തേ ചിത്രത്തിന്റെ എഡിറ്റിംഗിലാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹകരണം കൊണ്ടാണ് ചിത്രങ്ങൾ പുറത്തിറക്കുന്നത് ഗണേശ് പറഞ്ഞു. പനങ്ങാട്ടേത്ത് കൃഷ്ണൻ നായർ ജയിശ്രീ ദമ്പതികളുടെ മകനാണ് ഗണേഷ് കെ നായർ.

Exit mobile version