Site iconSite icon Janayugom Online

മലപ്പുറം സ്വദേശിയായ ഐഎസ് ഭീകരന്‍ കാബൂളില്‍ കൊല്ലപ്പെട്ടു: ചിത്രം പുറത്തുവിട്ട് ഭീകരസംഘടന

ISIS

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി ചാവേര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
നജീബ് അല്‍ ഹിന്ദി (നജീബ് കുണ്ടുവയിൽ) (23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം ടെക് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അല്‍ ഹിന്ദി. വോയ്‌സ് ഓഫ് ഖുറാസനിലാണ് മലയാളിയായ തങ്ങളുടെ പോരാളി കൊല്ലപ്പെട്ട ഐഎസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്നും ഐഎസില്‍ ആകൃഷ്ടനായി എത്തിയ വിദ്യാര്‍ത്ഥിയെന്നാണ് ഇയാളെ പത്ര വാര്‍ത്തയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അഞ്ചുവർഷം മുൻപാണ് വെല്ലൂർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കേരളത്തിൽ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.

Eng­lish Sum­ma­ry: Malay­alee IS ter­ror­ist killed in Kab­ul: Ter­ror­ist orga­ni­za­tion releas­es picture

You may like this video also

Exit mobile version