Site iconSite icon Janayugom Online

കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് മരിച്ചത്. ഫർവാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലാബ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു സൂസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ്: ബിനു തോമസ്, മകൾ: ഫെയ്ത് ബിനു 

Exit mobile version