Site iconSite icon Janayugom Online

ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിലെ സിക്കന്തർപൂരിൽ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് മലയാളിയായ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന പരാതിയാലാണ് പൊലീസ് നടപടി. പാസ്റ്ററുടെ മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പൊലീസ് പിടിച്ചെടുത്തു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പല വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Exit mobile version