മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയിൽ വെച്ച് മര്‍ദനം. മോഷണക്കുറ്റം ആരോപിച്ചാണ് മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. ദില്ലി പൊലീസും ഒരു സംഘത്തിനൊപ്പം ചേർന്ന് മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ദില്ലി ചെങ്കോട്ട പരിസരത്ത് വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സാക്കിർ ഹുസൈൻ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
മോഷണക്കുറ്റം ആരോപിച്ച് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം

