Site iconSite icon Janayugom Online

മലയാളി യുവതി യുകെയിലെ വൂൾവിച്ചിൽ മരിച്ചു; രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു

യുകെയിൽ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു.

തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്​സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ  കാതറിൻ യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർത്ഥി വിസയിലാണ്  യുകെയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്തംബറിലാണ് ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു. 2023ൽ ആയിരുന്നു കാതറിന്റെ വിവാഹം.

Exit mobile version