Site icon Janayugom Online

മലേഷ്യ എയർലൈൻസ് കൊച്ചി സർവീസ് പുനരാരംഭിച്ചു

മലേഷ്യൻ ദേശീയ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35 ന് ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം പിറ്റേ ദിവസങ്ങളിൽ പുലർച്ചെ 12.35 ന് മടങ്ങും. 

നിലവിൽ എയർ എഷ്യ, മലിൻഡോ എയർലൈനുകൾ കൊച്ചി-ക്വാലംലംപൂർ സർവീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസ് പ്രവർത്തനം തുടങ്ങിയതോടെ കൊച്ചിയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് ആഴ്ചയിൽ 20 സർവീസുകളായി. സിയാൽ രാജ്യാന്തര ടെർമിനലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ, കമ്പനി സെക്രട്ടറി സജി കെ ജോർജ്, മലേഷ്യ എയർലൈൻസ് മാനേജർ ഷജീർ സുൽത്താൻ, സെലിബി മാനേജർ മാത്യൂ തോമസ് എന്നിവർ പങ്കെടുത്തു. 

Eng­lish Summary:Malaysia Air­lines has resumed Kochi service
You may also like this video

Exit mobile version