ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിൽനിന്നു സിംഗപ്പൂരിലേക്കു പോയതായി അധികൃതർ. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് ഗോതബായ സിംഗപ്പൂരിലേക്കു തിരിച്ചതെന്ന് മാലിദ്വീപ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിംഗപ്പൂരിൽനിന്നു രജപക്സെ സൗദിയിലേക്കു പോവുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ നേരത്തെ പറഞ്ഞത് അനുസരിച്ച് രജപക്സെയുടെ രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കർ മഹിന്ദ അഭയവർധന അറിയിച്ചു. രാജിക്കത്ത് ലഭിച്ചില്ലെങ്കിൽ മറ്റു വഴികൾ തേടേണ്ടിവരുമെന്ന് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് അഭയ വർധന പറഞ്ഞു.
ഇന്നലെ രാജിവയ്ക്കുമെന്നാണ് രജപക്സെ അറിയിച്ചിരുന്നു. ഇന്നലെ തന്നെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ഇക്കാര്യം ആവർത്തിച്ചിരുന്നതായും സ്പീക്കർ പറഞ്ഞു.
English summary;Maldives authorities said Gotabaya went to Singapore
You may also like this video;