Site iconSite icon Janayugom Online

നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയിലെത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യ‑മാലദ്വീപ് ബന്ധം കൂടുതല്‍ വഷളാകുന്നു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് വിവരം. ഇന്ത്യ സന്ദര്‍ശനത്തിന് മുയിസു താല്പര്യം പ്രകടിപ്പിച്ചതായിട്ടാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ തള്ളി മന്ത്രിമാര്‍ക്കെതിരെ ഭരണകൂടം നടപടിയെടുത്തെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുനസ്ഥാപിക്കപ്പെട്ടില്ല. ചര്‍ച്ചകള്‍ക്ക് വിവിധ തലങ്ങളില്‍ മാലദ്വീപ് ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യിലേക്കേ വരാനുള്ള താല്പര്യം മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Eng­lish Sum­ma­ry: Mal­dives Pres­i­dent Mohamed Muiz­zu may vis­it India
You may also like this video

Exit mobile version