Site iconSite icon Janayugom Online

മാൽദീവിയൻ ഏവിയാറെപ്സിനെ ജിഎസ്എ ആയി നിയമിച്ചു

മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനി മാൽദീവിയൻ ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ജനറൽ സെയിൽസ് ഏജന്റായി (ജിഎസ്എ) ഏവിയാറെപ്സ് ഇന്ത്യയെ നിയമിച്ചു. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെയും മാലിദ്വീപിലേക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന മേഖലയിൽ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. കൊച്ചി–മാലി (സിഒകെ-മാലി): തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ. ട്രിവാൻഡ്രം–മാലി (ടിആർവി–മാലി): തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ എന്നിങ്ങനെയാണ് സർവീസുകൾ.

Exit mobile version