Site iconSite icon Janayugom Online

മലിനം

എൻ ചാമി
എൻജോയി
ജോയി പോയി
എൻ ജോയി
ദളിതനും
നിmഹായനും
ദരിദ്രനുമായിരുന്നു
നഗരത്തിന്റെ തീട്ടപ്പുഴ
അവനെ നക്കിത്തിന്നു
മൈക്കിനു മുന്നിൽ
എപ്പോഴും
അന്യനെക്കുറ്റം പറ
പ്രസ്താവ
പ്രഹസനമാടൂ
ഉടലാകെ സ്വേദം
ജലഭംഗം തേജസ്
അസിധാരനടനം
വിരലറ്റ് തൂകും
യൗവന ക്കനവുകൾ
രസമേതി,താഭാസമോ
ഹത്യയോ
മലിന
ടണലിലൂടൊഴുകും
അവസാന ശ്വാസമോ
വെപ്രാളമോ
തല്ക്കുമീതെ
കനക്കു മഴുക്കാൽ
മുട്ടിത്തിരിഞ്ഞ
ശ്വാസ വേഗങ്ങളോ
ആമയെപ്പോലിഴഞ്ച
നടന കേളികളോ?
മാലിന്യം എന്റെ അഭിമാനമാണ്
മരണം എന്റെ അവകാശമാണ്
പൊതുവായതെല്ലാം
ആരുടേതുമല്ലല്ലോ?
ഞമ്മളെയാരു നോക്കാൻ
കേള്‍ക്കാൻ കാക്കാൻ! 

Exit mobile version