മതേതരത്വത്തെ പിന്തുണക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോഡി സര്‍ക്കാരിനെതിരെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടുമ്പോള്‍ റാവു ഇതുവരെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈദരാബാദിലെ ചെവല്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ബിജെപിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തെ കുറിച്ച് കെസിആര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു മതേതര പാര്‍ട്ടിയാണ് ഇവിടെയുള്ളതെന്ന് നിങ്ങള്‍ സ്വയം പറയുന്നു.എന്നാല്‍ ഉള്ളിലൂടെ നിങ്ങള്‍ ബിജെപിക്ക് ഒപ്പം കൂട്ടുകൂടുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മുംബൈയില്‍ വെച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാമത്തെ യോഗം നടക്കും. ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയിലും രണ്ടാമത്തേത് ബെംഗളൂരുവിലും വെച്ചായിരുന്നു നടന്നത്. ബെംഗളൂരുവിലെ യോഗത്തിനിടെയില്‍ ഇന്ത്യ എന്ന പേരും ജീതേഗ ഭാരത് എന്ന ടാഗ് ലൈനും പ്രതിപക്ഷ സഖ്യത്തിന് നല്‍കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചു
English Summary:
Mallikarjun Kharge criticizes Telangana Chief Minister Chandrasekhara Rao
You may also like this video: