ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റും, എന്‍ഡിഎ 400സീറ്റും നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ആഭ്യന്തരമന്ത്രി അമിത്ഷായും സ്ഥിരമായി പറയുന്നതിനിടെ ബിജെപി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന പ്രവചനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബിജെപി 400സീ്റ്റ് നേടുകയെന്ന പദ്ധതി നടക്കാന്‍ഡ പോകുന്നില്ലെന്നാണ് ഭാരത് ജോഡോന്യായ യാത്ര യുടെ ഭാഗമയി അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞത്.
100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രവചിച്ചു.നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്. കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല.
എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല മല്ലികാർജുൻ ഖർഗെ പറഞ്ഞു.അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖർഗെ പറഞ്ഞു.
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിൽ പ്രവേശിച്ചപ്പോൾ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി അമേഠിയിൽ എത്തിയിരുന്നു. രാഹുലിനെ അമേഠിയിൽ മൽസരിക്കാൻ വെല്ലുവിളിച്ചായിരുന്നു സ്മൃതി മാധ്യമങ്ങളെ കണ്ടത്.
English Summary: Mallikarjun Kharge predicts Congress won’t win even 100 seats in Lok Sabha elections
You may also like this video: