Site iconSite icon Janayugom Online

രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ. മല്ലികാർജുൻ ഖാർഗെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാജിക്കത്ത് നൽകി.

അതേസമയം ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനപ്രകാരമാണ് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. വെള്ളിയാഴ്ചയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി ഖാർഗെ നാമനിർദേശ പത്രിക നൽകിയത്. 

മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ദി​ഗ്‌​വി​ജ​യ് സിം​ഗ്, പ്ര​മോ​ദ് തി​വാ​രി, പി.​എ​ൽ. പു​നി​യ, പ​വ​ൻ കു​മാ​ർ ബ​ൻ​സ​ൽ, മു​കു​ൾ വാ​സ്നി​ക് തു​ട​ങ്ങി​യ​വ​ർ ഖാ​ർ​ഗെ​യെ പി​ന്തു​ണ​ച്ചു. ജി 23 ​നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ​യും മ​നീ​ഷ് തി​വാ​രി​യും ഖാ​ർ​ഗെ​യെ പി​ന്തു​ണ​ച്ച് രംഗത്ത് എത്തിയിരുന്നു.

Eng­lish Summary:Mallikarjun Kharge resigns as Leader of Oppo­si­tion in Rajya Sabha
You may also like this video

Exit mobile version